കുടുംബ സൗഹൃദവേദി ലേബർ ക്യാമ്പിൽ ബഹ്‌റൈൻ ദേശീയദിനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കുടുംബ സൗഹൃദവേദി ലേബർ ക്യാമ്പിൽ ബഹ്‌റൈൻ ദേശീയദിനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കുടുംബ സൗഹൃദവേദി ലേബർ ക്യാമ്പിൽ ബഹ്‌റൈൻ ദേശീയദിനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


അമ്പത്തിനാലാമത് ബഹ്‌റൈൻ ദേശീയദിനത്തോട് അനുബന്ധിച്ച് കുടുംബ സൗഹൃദവേദി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൽമാബാദിലെ കൂഹ്ജി, ഒളിമ്പിക് എന്നി ലേബർ ക്യാമ്പുകളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിലെ ചടങ്ങിന് ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതവും, രക്ഷാധികാരി അജിത്ത് കണ്ണൂർ അധ്യക്ഷതയും വഹിച്ചു.

മുഖ്യാഥിതി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടന കർമ്മം നിർവഹിച്ചു. ട്രെഷറർ മണിക്കുട്ടൻ, ജോയിന്റ് ട്രെഷറർ സജി ജേക്കബ്, എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി വിങ് കൺവീനർ സയിദ് ഹനീഫ്,ഓഡിറ്റർ മൻഷീർ കൊണ്ടോട്ടി,ലേഡീസ് വിങ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ്, മുൻ പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മനോജ്‌ പിലിക്കോട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററായി. ഭാരവാഹികളായ ജയേഷ് താന്നിക്കൽ,അജിത്ത് ഷാൻ, ബിജോ തോമസ്, ബിനു കോന്നി, ദിപു എം കെ, മുബീന മൻഷീർ എന്നിവർ നേതൃത്വം നൽകി.കേക്ക് മുറിച്ച് ലേബർ ക്യാമ്പിൽ മധുരവിതരണം ചെയ്ത് ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു. മനോജ്‌ പിലിക്കോട് നന്ദിയും പറഞ്ഞു.

Leave A Comment