ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിച്ചു; ബഹ്‌റൈൻ ഒഐസിസി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിച്ചു; ബഹ്‌റൈൻ ഒഐസിസി

ബഹ്‌റൈൻ ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിച്ചു; ബഹ്‌റൈൻ ഒഐസിസി


ബഹ്‌റൈന്റെ 54-മത് ദേശീയ ദിനാഘോഷം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോട് കൂടി നടത്തി. വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങളുടെ സമാപനം ദേശീയ കമ്മറ്റി ഓഫീസിൽ ചേർന്ന സമ്മേളനത്തോട് കൂടി അവസാനിച്ചു.

പെറ്റനാട് പോലെ തന്നെ പോറ്റുന്ന നാടും പ്രവാസിസമൂഹത്തിന് നൽകുന്ന എല്ലാ സഹായത്തിനും, പിന്തുണക്കും ഒഐസിസി ദേശീയ കമ്മറ്റി നന്ദി രേഖപ്പെടുത്തി. സ്വദേശി എന്നോ വിദേശി എന്നോ വിവേചനം ഇല്ലാതെഎല്ലാ ആളുകളെയും ഒരു പോലെ കാണുവാനും രാജ്യത്ത് സമാധാനവും, സന്തോഷവും പുലർത്തുവാൻ ഭരണധികാരികളും, ജനങ്ങളും കാട്ടുന്ന സഹിഷ്ണുത ലോകത്തിന് മാതൃക ആകുവാൻ സാധിക്കും എന്നും ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.ഒഐസിസി ദേശീയ കമ്മറ്റി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ്‌ മാരായ സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, ദേശീയ സെക്രട്ടറി മാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ്‌ ആനി അനു, ഒഐസിസി ജില്ലാ പ്രസിഡന്റുമാരായ റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ് സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രസിഡൻറ് ചന്ദ്രൻ വളയത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വനിതാ വിഭാഗത്തിന്റെയും, വിവിധ ജില്ലാ കമ്മറ്റി നേതാക്കളും നേതൃത്വം നൽകി.

Leave A Comment