ഈദുൽവതൻ കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ “സ്പീച്ച് ഓഫ് സെലിബ്രേഷൻ ” ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ഈദുൽവതൻ കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ “സ്പീച്ച് ഓഫ് സെലിബ്രേഷൻ ” ശ്രദ്ധേയമായി

ഈദുൽവതൻ കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ “സ്പീച്ച് ഓഫ് സെലിബ്രേഷൻ ” ശ്രദ്ധേയമായി


ബഹ്‌റൈൻന്റെ 54ാംമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈൻ ഈദുൽവതൻ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി ഒരുക്കിയ സെലിബ്രേഷൻ ഓഫ് സ്പീച്ച് ശ്രദ്ധേയമായി. മനാമ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച “ഹൃദയാന്തരങ്ങളിലെ ബഹ്‌റൈൻ” എന്ന വിഷയത്തിൽ സംവേദന സദസ്സ് റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം എ പി ഫൈസൽ,എൻ അബ്ദുൽ അസീസ്, ഷഹീർ കട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക ഫൈസൽ കോട്ടപ്പള്ളി, തുടങ്ങിയവർ ആശംസ പ്രഭാഷണം നിർവ്വഹിച്ചു. ജില്ല, ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്പീക്കേഴ്സ് പാനൽ അംഗങ്ങളായ വി എച്ച് അബ്ദുള്ള,ഷാഫി വേളം, മുസ്തഫ സുങ്കടക്കട്ട,സിദ്ധീഖ് അദ്ലിയ,ഉമ്മർ കൂട്ടിലങ്ങാടി, ഷഫീഖ് അവിയൂർ,അനസ് നാട്ടുകൽ,അഷറഫ് ടിടി,ഇബ്രാഹിംതിക്കോടി,മുത്തലിബ് പൂമംഗലം, അഷറഫ് ചന്ദ്രോത്ത്,അബ്ദുൽ ഖാദർ പുതുപ്പണം,രഹ്ന സിദ്ദീഖ്,ഷംന ജംഷീദ്, ഷിംന കല്ലടി എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.ഒ കെ കാസിം പി കെ ഇസ്ഹാക്ക്,മുനീർ ഒഞ്ചിയം, ശിഹാബ് കെ ആർ, കെ ടി ഷഫീഖ് അലി,സുബൈർ കൊടുവള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സഹൽതൊടുപുഴ അവതാരകനായിരുന്നു. പി വി സിദ്ദീഖ് സ്വാഗതവും, നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

Leave A Comment