‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ പ്രിയപ്പെട്ട ശ്രീനിവാസന്‌ വി‌ട

  • Home-FINAL
  • Business & Strategy
  • ‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ പ്രിയപ്പെട്ട ശ്രീനിവാസന്‌ വി‌ട

‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ പ്രിയപ്പെട്ട ശ്രീനിവാസന്‌ വി‌ട


കൊച്ചി: മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസൻ (69) ഇനി ഓർമയിൽ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്‌തത്‌. സംവിധായകൻ സത്യൻ അന്തിക്കാ‌ട്‌ എഴുതിയ ‘എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ എറണാകുളം ടൗൺ ഹാളിലും വൈകീട്ടും ഇന്ന് രാവിലെയുമായി വീട്ടിലും നടന്ന പൊതുദർശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ–ചലച്ചിത്ര–സാമൂഹിക മേഖലയിൽ നിന്നുള്ളവർ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.

Leave A Comment