കേരളത്തിൽ ഐക്യജനാധിപത്യമുന്നണിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐതിഹാസികമായ വിജയത്തിന് ശേഷം ബഹ്‌റൈൻ സന്ദർശിക്കുവാൻ എത്തിയ ഐക്യജനാധിപത്യ മുന്നണിയുടെ വടക്കൻ ജില്ല കളുടെ വിജയത്തിന് നേതൃത്വം നൽകിയ വടകര എം എൽ എ കെ കെ രമയെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു. കേരളത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയുടെ സമ്പൂർണ വിജയം ഉണ്ടാകും എന്നും, കേരളത്തിൽ മുൻകാലങ്ങളിൽ എങ്ങും ഉണ്ടാകാത്ത തരത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ശക്തമായ കെട്ടുറുപ്പും, ജനങ്ങൾക്ക് നിലവിൽ ഉള്ള സർക്കാരിനോട് ഉള്ള അമർഷവും തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു. അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിനെതിരെ ലോകം എങ്ങും ഉള്ള മലയാളികളുടെ പ്രതിഷേധം ഉയരണം എന്നും കെ കെ രമ എം എൽ എ അഭിപ്രായപ്പെട്ടു.ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബിജുപാൽ സി കെ, സുരേഷ് മണ്ടോടി, ബൈജു ചെന്നിത്തല,അനിൽ കൊടുവള്ളി, അഷ്‌റഫ് കോഴിക്കോട്, റെജി ചെറിയാൻ എന്നിവർ കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

