ബഹ്റൈനിനെയും ഖത്തറിനേയും ബന്ധിപ്പിക്കുന്ന കരമാർഗ്ഗമുള്ള സൗഹൃദ പാലം കിംഗ് ഹമ്മദ് കോസ് വേ യാഥാർത്ഥ്യമാകുന്നു.സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയ്ക്ക് സമാനമായുള്ള ഈ പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയിലെ തിരക്ക് കുറയ്ക്കാനും പുതിയപാലം സഹായിക്കും.25 കിലോമീറ്റർ നീളമുള്ള ഈ പാലത്തിൽ നാല് വരി പാതക്ക് പുറമേ ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള ട്രെയിൻ പാതയും ഉൾപ്പെടുന്നുണ്ട്.ഖത്തർ ബഹറിൻ പാലം യാഥാർത്ഥ്യമാകുന്നതോടെ കരമാർഗ്ഗമുള്ള ബഹ്റൈൻ ഖത്തറും തമ്മിലുള്ള അഞ്ചുമണിക്കൂർ എന്ന യാത്രാ ദൈർഘ്യം വെറും 30 മിനിറ്റായാണ് കുറയുക ‘

