ഇന്ത്യൻ ക്ലബ്ബ് ബഹറൈന്റെ നേതൃത്വത്തിൽ ബഹറൈൻ നാഷണൽ ഡേയും ക്രിസ്തുമസും ഡിസംബർ 19, 20 തീയതികളിൽ അതി വിപുലമായി ആഘോഷിച്ചു. ഡിസംബർ 19ന് വൈകിട്ട് 7 മണി മുതൽ സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ സീസൺ 3 വിന്നർ മാസ്റ്റർ ആവിർഭവ്, പ്രശസ്ത സിനിമ പിന്നണി ഗായകരായ മെറിൻ ഗ്രിഗറി, ലിബിൻ സക്കറിയ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ നൈറ്റ് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിൽ മുഖ്യ അതിഥിയായി രാജീവ് കുമാർ മിശ്ര (Counsellor, The Indian Embassy), വിശിഷ്ട അതിഥിയായി HE. ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽക്കബൈസി (General Director of Civil Defence, Ministry of Interior) എന്നിവർ പങ്കെടുത്തു.

പ്രസിഡന്റ് ജോസഫ് ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു നന്ദിയും രേഖപ്പെടുത്തി. ഇവന്റ് കോഡിനേറ്റർ ബിനോജ് മാത്യുവിന് മുഖ്യാതിഥി മൊമെന്റോ നൽകി ആദരിച്ചു. ഈ പരിപാടിയുടെ മുഴുവൻ സ്പോൺസർമാരെയും ചടങ്ങിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. ഡിസംബർ 20ന് നടന്ന ക്രിസ്മസ് ആഘോഷ പരിപാടികളിൽ സെൻമേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി Rev Fr. ജേക്കബ് തോമസ് ക്രിസ്മസ് സന്ദേശം നൽകി. ഇന്ത്യൻ ക്ലബ്ബിന്റെ ജൂനിയർ, സീനിയർ ടീം അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് കരോൾ സിംഗിംഗ് ശ്രദ്ധേയമായി. സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രൽ ഗായകസംഘം ഇമ്പമാർന്ന ക്രിസ്മസ് ഗാനങ്ങൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ക്രിസ്മസ് ട്രീ, ക്രിസ്തുമസ് കേക്ക് കോമ്പറ്റീഷൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹറൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് യാത്രയാകുന്ന ക്ലബ്ബിന്റെ സീനിയർ അംഗങ്ങളായ ഇ. ചന്ദ്രമോഹൻ, ഗോപി നമ്പ്യാർ എന്നിവരെയും ബഹറൈനിൽ കരാട്ടെ പരിശീലനത്തിൽ 25 വർഷം പൂർത്തിയാക്കിയ . N S ജെയിൻ നെയും പ്രസിഡന്റ് ജോസഫ് ജോയ് മൊമെന്റോ നൽകി ആദരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി നന്ദകുമാറും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

