ബഹ്റൈനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത :താപനില 14 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാവകുപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത :താപനില 14 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാവകുപ്പ്

ബഹ്റൈനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത :താപനില 14 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാവകുപ്പ്


ബഹ്റൈനിൽ വീണ്ടും മഴയ്ക്ക് സാധ്യത. നാളെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബഹ്‌റൈനിൽ എല്ലായിടത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വാരാന്ത്യത്തിൽ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കാലാവസ്ഥാവകുപ്പിന്റെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

Leave A Comment