ബഹ്റൈൻ കിരീടാവകാശി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കിരീടാവകാശി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു

ബഹ്റൈൻ കിരീടാവകാശി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു


ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശിച്ചു. സെലിബ്രേറ്റ് ബഹ്‌റൈൻ സീസണിന്റെ ഭാഗമായി ആയി നടക്കുന്ന ഫെസ്റ്റിവൽ സന്ദർശിക്കാൻ കിരീടാവകാശിയോടൊപ്പം രാജ്യത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.ബഹ്‌റൈന്റെ ചരിത്ര സ്ഥലങ്ങൾ, പൈതൃക കെട്ടിടങ്ങൾ, പരമ്പരാഗത വിപണികൾ എന്നിവ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്ന പ്രധാന ആകർഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള സംഭാവന ഇവ ശക്തിപ്പെടുത്തുന്നുവെന്നും കിരീടവകാശി പറഞ്ഞു.മുഹറഖിന്റെ സമ്പന്നമായ ചരിത്ര പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതും ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമായ മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവൽ രാജ്യത്തിന്റെ പ്രമുഖ സാംസ്കാരിക, ടൂറിസം പരിപാടികളിൽ ഒന്നാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.മേള സംഘടിപ്പിക്കുന്നതിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും ശ്രമങ്ങളെയും, മേളയുടെ മികച്ച സംഘാടനത്തെയും, അതിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികളെയും, സെലിബ്രേറ്റ് ബഹ്‌റൈൻ സീസണിനെ പിന്തുണയ്ക്കുന്നതിൽ സ്വകാര്യ മേഖല വഹിച്ച നിർണായക പങ്കിനെയും കിരീടാവകാശി അഭിനന്ദിക്കുകയും ചെയ്തു.

Leave A Comment