സമസ്ത നൂറാം വാർഷികം:ഐ സി എഫ് സൽമാബാദ് വിളംബരം നടത്തി

  • Home-FINAL
  • Business & Strategy
  • സമസ്ത നൂറാം വാർഷികം:ഐ സി എഫ് സൽമാബാദ് വിളംബരം നടത്തി

സമസ്ത നൂറാം വാർഷികം:ഐ സി എഫ് സൽമാബാദ് വിളംബരം നടത്തി


“മനുഷ്യർക്കൊപ്പം ‘ ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉമേ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി എഫ് ആചരിക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ സൽമാബാദ് സെൻട്രൽ തല വിളംബരം ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ. കെ. അഖൂബക്കർ ലത്വീഫി നിർവ്വഹിച്ചു.

ജനുവരി ഒന്നു മുതൽ ഫിബ്രവരി 10 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവർത്തനങ്ങൾ യൂണിറ്റ്, റീജിയൻ ഘടകങ്ങളിലായി സംഘടിപ്പിക്കും. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 33 അംഗ ടീം സെന്റിനറിക്ക് രൂപം നൽകി.

ഭാരവാഹികളായി ഷാജഹാൻ കൂരിക്കുഴി (ചെയർമാൻ), വി. പി. കെ. മുഹമ്മദ് വടകര (ജനറൽ കൺവീനർ), അഷ്റഫ് കോട്ടക്കൽ(ഫിനാൻസ് കൺവീനർ) വൈ, കെ നൗഷാദ്, അഷറഫ് ബോവിക്കാനം, അർഷാദ് ഹാജി (വൈസ് ചെയർമാൻ), ഹംസ ഖാലിദ് സഖാഫി,അമീറലി ആലുവ, അൻസാർ വെള്ളൂർ, യൂനുസ് മുടിക്കൽ, റഹീം താനൂർ ( ജോ കൺവീനർ ) എന്നിവരെ തെരെഞ്ഞെടുത്തു.

സൽമാബാദ് സുനി സെന്ററിൽ റീജിയൻ പ്രസിഡണ്ട് അബ്ദുറഹിം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ നാഷണൽ സെക്രട്ടറി നൗഫൽ മയ്യേരി ഉദ്ഘാ ഗ്രാം ചെയ്തു. അബൂബക്കർ ലത്വീഫി, ഹംസ ഖാലിദ് സഖാഫി, ഷാജഹാൻ കെ ബി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി സ്വാഗതവും സെന്റിനറി കൺവീനർ വി പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave A Comment