സ്പോർട്സ് യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിനൻ്റെ പ്രതിനിധിയും കായിക, യുവജന ഉന്നതാധികാര സമിതി ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് നാസിർ ബിൻ ഹമദ് ആൽഖലീഫക്ക് അറബ് കായികവ്യക്തിത്വ അവാർഡ് ലഭിച്ചു.കായിക വികസനത്തിലും പ്രാദേശിക, അന്തർദേശീയ തലങ്ങളിലും വികസന പങ്ക് ശക്തിപ്പെടുത്തുന്നതിൽ ഹിസ് ഹൈനസിന്റെ സംഭാവനകളെയും ശ്രമങ്ങളെയും അംഗീകരിച്ചാണ് ഈ അംഗീകാരം.”ലോകത്തെ കായികത്തിലൂടെ ഏകീകരിക്കുക” എന്ന മുദ്രാവാക്യത്തിന് കീഴിൽ നടക്കുന്ന ഏറ്റവും വലിയ ആഗോള കായിക സമ്മേളനങ്ങളിലൊന്നായ ലോക കായിക ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള കായിക നേതാക്കൾ, വിദഗ്ധർ, കായിക താരങ്ങൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്ത ചടങ്ങിൽ സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.

