മനുഷ്യർക്കൊപ്പം ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിന് ബഹ്റൈനിൽ തുടക്കമായി. കർമരംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും മറ്റും ഒട്ടനവധി നൂതന പദ്ധതികൾ മുന്നോട്ട് വെക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ പ്രവാസഘടകമായ ഐ.സി.എഫ് നേതൃത്വത്തിൽ സെന്റിനറി കാലയളവിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും.
ഫിബ്രവരി 10 വരെ നീണ്ടു നിൽക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണർത്തു യാത്ര, ജനസമ്പർക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ നടക്കും.ബഹ്റൈനിലെ എട്ട് റീജിയൻ കമ്മിറ്റികളുടെ നേത്യത്വത്തിൽ നടക്കുന്ന ഉണർത്തു ജാഥ ക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
സമസ്ത സെന്റിനറി യുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ സമാപന ദിനമായ ജനുവരി 16 വെള്ളിയാഴ്ച വിപുലമായ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കും’ സൽമാനിയ കെ. സിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും
.മനാമ, മുഹറഖ്, ഗുദൈബിയ, ഉമ്മുൽ ഹസം , സൽമാബാദ് , ഇസാ ടൗൺ, റിഫ, ഹമദ് ടൗൺ എന്നീ കേന്ദ്രങ്ങളിൽ നടന്ന കാമ്പയിൻ വിളംബര സംഗമങ്ങൾക്ക് കെ.സി സൈനുദ്ധീൻ സഖാഫി, കെ. കെ. അബൂബക്കർ ലത്വീഫി, അഡ്വ.എം.സി അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി, എന്നിവർ നേതൃത്വം നൽകി.

