പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഹയാ ഫാത്തിമ മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അനീഷ് മുഹമ്മദ്ന്റെയും ഗ്രാന്മ ഷക്കീല മുഹമ്മദ് അലിയുടെയും മകളായ ഹയാ ഫാത്തിമ ഇന്ത്യൻ സ്കൂളിലേയും സമസ്ത മദ്രസ്സയിലേയും നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.എല്ലാ മാസവും അവസാന ഞായറാഴ്ച ബഹ്‌റൈൻ മീഡയ സിറ്റിയിൽ സംഘടിപ്പിക്കുന്ന ഹാപ്പി സൺഡേയിൽ വെച്ചാണ് ഹയാ ഫാത്തിമയുടെ പിറന്നാൾ ആഘോഷിച്ചത് .തൻറെ ജന്മദിനത്തിൽ മുടി ദാനം നൽകിയ ഹയാ ഫാത്തിമയെയും പ്രചോദനമായി നിൽക്കുന്ന കുട്ടിയുടെ ഗ്രാൻഡ്മ, സിസ്റ്റേഴ്സ് നെറ്റ്വർക്ക് എന്ന സംഘടനയുടെ രക്ഷാധികാരി കൂടിയായ ഷക്കീല മുഹമ്മദലിയെയും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.

