ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി

  • Home-FINAL
  • Business & Strategy
  • ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി

ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി


ബഹ്‌റൈനിൽ ഫ്ലക്സി വിസയിൽ മോഷറഫ് കുടലിൽ ഇൻഫെക്ഷൻ കാരണം സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയായിരുന്നു, തുടർന്ന് രണ്ട് ഓപ്പറേഷന് വിധേയനാവുകയും ചെയ്തു.ഈ സഹോദരന് മുൻപ് ഷുഗർ കാരണം കാൽ മുറിച്ച് മാറ്റപ്പെട്ടിരുന്നു പരസഹായം ആവശ്യമായതിന്നാൽ തുടർചികിത്സകായി നാട്ടിൽ പോകുവാൻ ഡോക്ടർ ആവശ്യപ്പെട്ടു.

ടീം ഹോപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കാരണം ഹോപ്പിനെ നെഞ്ചോട് ചേർത്ത നല്ലവരായ അംഗങ്ങളുടെ കാരുണ്യത്തിൽ അദ്ദേഹത്തിനെ ഒന്നരമാസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ഉദ്ദേശിച്ച പോലെ 30-12-2025- രാത്രിയിൽ ഉള്ള ഗൾഫ് എയർ ഫ്ലൈറ്റിൽ നാട്ടിൽ എത്തിച്ചു

കുടുംബത്തോടൊപ്പം എത്തിച്ചേർന്ന മോഷറഫ് ടീം ഹോപിനെ ബന്ധപ്പെടുകയും”സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു. “ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമുതൽ ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു.കൂടാതെ ഇദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് സാമ്പത്തിക സഹയം ഹോപ്പിന്റെ വൈസ് പ്രസിഡണ്ട് ഷാജി മൂതല കൈമാറ്റം ചെയ്തു, തുടർന്ന് ആവശ്യമായ മാനസിക പിന്തുണ നൽകി അദ്ദേഹത്തെ ചേർത്തുപിടിച്ചു.

ഹോപ്പ് അംഗങ്ങളായ ഷാജി മൂതല,സാബു ചിറമേൽ, അഷ്‌കർ പൂഴിതല.എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സഹകരിച്ച എല്ലാവർക്കും ടീം ഹോപ്പിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി”

Leave A Comment