ബഹ്റൈനിൽ ഫ്ളക്സി വിസയിൽ ജോലി ചെയ്തു വരികയായിരുന്ന ആന്ധ്രാ സ്വദേശിയായ മുഷാറഫ്, സ്ട്രോക്കിനെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ രണ്ടുമാസത്തോളമായി അഡ്മിറ്റ് ആയിരുന്നു.

ടീം ഹോപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കാരണം ഹോസ്പിറ്റൽ വാസത്തിനു ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമുതൽ ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഹോപ്പ് നൽകി.കൂടാതെ യാത്രാവേളയിൽ അദ്ദേഹത്തിന് ഒരു ഗൾഫ് കിറ്റും, യാത്ര ചെലവിലേക്കായ സാമ്പത്തി കസഹായവും നൽകുവാനും ഹോപ്പിനു സാധിച്ചു”ഈ കാരുണ്യപ്രവർത്തനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ടീം ഹോപ്പിന്റെ പേരിൽ നന്ദി അറിയിക്കുന്നു.നാട്ടിൽ എത്തിച്ചേർന്ന മുഷറഫ് ഹോപ്പിന്റെ സഹായത്തിന് നന്ദി അറിയിച്ചു.

