കാരുണ്യത്തിന്റെ കരുത്തുമായി ‘കേരള ഗാലക്സി ബഹ്‌റൈൻ’; പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു

  • Home-FINAL
  • Business & Strategy
  • കാരുണ്യത്തിന്റെ കരുത്തുമായി ‘കേരള ഗാലക്സി ബഹ്‌റൈൻ’; പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു

കാരുണ്യത്തിന്റെ കരുത്തുമായി ‘കേരള ഗാലക്സി ബഹ്‌റൈൻ’; പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു


ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ‘കേരള ഗാലക്സി ബഹ്‌റൈൻ’ പുതുവർഷം വിപുലമായി ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം പങ്കുവെച്ച ചടങ്ങിൽ വെച്ച് സംഘടനയുടെ 2026-ലേക്കുള്ള പുതിയ ഭാരവാഹികളെയും പ്രവർത്തന പദ്ധതികളെയും പ്രഖ്യാപിച്ചു.ചെയർമാൻ വിജയൻ കരുമല ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം നൂറോളം പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചത് സംഘടനയുടെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. 2026-ലേക്ക് പുതിയ അംഗങ്ങളെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ചാരിറ്റി കൺവീനർ ഗഫൂർ മയ്യന്നൂർ നിർവ്വഹിച്ചു.

വരും വർഷം അത്യാഹിത ഘട്ടങ്ങളിൽ പെടുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന ‘എമർജൻസി ചാരിറ്റി’ പദ്ധതിക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.ജയപ്രകാശ്, പ്രഗീഷ് ബാല, വിനോദ് അരൂർ, അജിത്, അനിൽ, ബിജു, രവി, സബിന, ബിന്ദു പ്രവിള, സന്ധ്യ, ജയന്തി, സുശീല, റാഷിദ്, മീനു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

Leave A Comment