ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി

  • Home-FINAL
  • Kerala
  • ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി

ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി


കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടി. ഇതിനൊപ്പം ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു. വിശദമായ മറുപടി സത്യവാങ്‌മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്‌മൂലത്തിൽ പറയുന്ന കാര്യങ്ങൾകൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിനെ അറസ്റ്റുചെയ്യുന്നത് ഇന്നുവരെയാണ് കോടതി തടഞ്ഞിരുന്നത്. തനിക്കെതിരെ രാഹുലിന്റെ അനുയായികളും, സുഹൃത്തുക്കളും നിരന്തരം സൈബർ ആക്രമണം നടത്തുന്നു എന്ന പരാതി അതിജീവിത തിരുവനന്തപുരം സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Leave A Comment