കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാമെന്ന്‌ മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

  • Home-FINAL
  • Business & Strategy
  • കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാമെന്ന്‌ മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാമെന്ന്‌ മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം


ന്യൂഡൽഹി: തെരുവുനായകളുടെ പെരുമാറ്റം മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

‘നായ്ക്കളുടെ കടി മാത്രമല്ല കാര്യം. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, അപകടങ്ങളുൾപ്പെടെ. എങ്ങനെ തിരിച്ചറിയാൻ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് നൽകുക മാത്രമേ ഇനി ചെയ്യാനായി ബാക്കിയുള്ളുവെന്നും കോടതി പറഞ്ഞു. തെരുവുകൾക്കും സ്ഥാപനപരമായ സ്ഥലങ്ങൾക്കും ഇടയിലെ വ്യത്യാസം ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി. കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യമെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. സ്ഥാപനങ്ങൾ തെരുവുകളല്ലെന്നും അവ സുരക്ഷിതമായി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment