ബഹ്‌റൈനിൽ കെ.എൻ.ബി.എയുടെ നേതൃത്വത്തില്‍ ജിസിസി നാടൻ പന്ത്കളി മത്സരം മാർച്ചിൽ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ കെ.എൻ.ബി.എയുടെ നേതൃത്വത്തില്‍ ജിസിസി നാടൻ പന്ത്കളി മത്സരം മാർച്ചിൽ

ബഹ്‌റൈനിൽ കെ.എൻ.ബി.എയുടെ നേതൃത്വത്തില്‍ ജിസിസി നാടൻ പന്ത്കളി മത്സരം മാർച്ചിൽ


കേരള നേറ്റീവ് ബോൾ അസോസിയേഷൻ (കെ.എൻ.ബി.എ) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജിസിസി രാഷ്ട്രങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി “ഇൻഡോ ബഹ്‌റൈൻ കെ.എൻ.ബി.എ കപ്പ് 2026” മാർച്ച് 20, 21 (റമദാൻ അവധി ദിവസങ്ങളിൽ) നടക്കും. കോട്ടയം ജില്ലയിലെ പരമ്പരാഗത കായിക വിനോദമായ നാടൻ പന്ത് കളിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് ജിസിസി കായികരംഗത്ത് പുതിയൊരു വഴിത്തിരിവായിരിക്കും.ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും സംഘാടകസമിതി രൂപീകരണവും ബിഎംസി ഹാളിൽ നടന്ന ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു.

കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിളയുടെ അധ്യക്ഷത്വത്തിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് ജനറൽ കൺവീനറായി മോബി കുറിയാക്കോസിനെ തിരഞ്ഞെടുത്തു.സംഘാടകസമിതിയിലെ മറ്റ് സ്ഥാനങ്ങൾ ഇപ്രകാരമാണ്: ചെയർമാൻ – ഫ്രാൻസിസ് കൈതാരത്ത്, വൈസ് ചെയർമാൻമാർ – സുധീർ തിരുനലത്ത്, ഇ.വി. രാജീവൻ, സൈദ് ഹനീഫ്. മീഡിയ പാർട്ണറായി എബി എബ്രഹാമിനെ തെരഞ്ഞെടുത്തു. ചടങ്ങിൽ കെ.എൻ.ബി.എ സെക്രട്ടറി ഷിജോ തോമസ്, രക്ഷാധികാരി ഷോൺ പുന്നൂസ്, മോബി കുറിയാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രൂപേഷ്, ബിബിൻ വർഗീസ്, പോൾ ജോൺ, ബിജു കൂറോപ്പട എന്നിവർ പങ്കെടുത്തു. ബഹ്‌റൈനിലെ വിവിധ സംഘടനകളിലെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് കൺവീനർ മോബി കുറിയാക്കോസ് (+973 3650 8951) അഥവാ കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള (37345011) എന്നിവരുമായി ബന്ധപ്പെടാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Leave A Comment