തിരഞ്ഞെടുപ്പ്, ബാലറ്റിൽ ഒപ്പിടാതെ ആർ.ശ്രീലേഖ; വോട്ട് അസാധുവായി

  • Home-FINAL
  • Kerala
  • തിരഞ്ഞെടുപ്പ്, ബാലറ്റിൽ ഒപ്പിടാതെ ആർ.ശ്രീലേഖ; വോട്ട് അസാധുവായി

തിരഞ്ഞെടുപ്പ്, ബാലറ്റിൽ ഒപ്പിടാതെ ആർ.ശ്രീലേഖ; വോട്ട് അസാധുവായി


തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായതിൽ വിവാദം. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് വോട്ട് അസാധുവായത്. ബാലറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണ ഗതിയിൽ കൗൺസിലർമാർക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ആർ. ശ്രീലേഖയെപ്പോലൊരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിർകക്ഷികൾ ആരോപിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എൽഡിഎഫും യുഡിഎഫും ഉയർത്തുന്നുണ്ട്.

എട്ട് സ്ഥിരം സമിതികളിൽ 3 സമിതികളിൽ മാത്രമാണ് ക്വാറം തികഞ്ഞത്. മാനദണ്ഡ പ്രകാരമുള്ള അംഗങ്ങളുടെ എണ്ണം തികയാത്തതിനാൽ കോർപറേഷനിലെ 5 സ്ഥിര സമിതികളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മാറ്റി. ധനകാര്യം, വികസനം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ- കായിക സ്ഥിര സമിതികളുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തും.

Leave A Comment