എ.കെ ബാലനെ തള്ളാതെ മുഖ്യമന്ത്രി.കേരളത്തിൽ വർഗീയ ശക്തികൾ ഇപ്പോഴുമുണ്ട്.

  • Home-FINAL
  • Kerala
  • എ.കെ ബാലനെ തള്ളാതെ മുഖ്യമന്ത്രി.കേരളത്തിൽ വർഗീയ ശക്തികൾ ഇപ്പോഴുമുണ്ട്.

എ.കെ ബാലനെ തള്ളാതെ മുഖ്യമന്ത്രി.കേരളത്തിൽ വർഗീയ ശക്തികൾ ഇപ്പോഴുമുണ്ട്.


തിരുവനന്തപുരം: കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ.ബാലന്റെ ‘മാറാട്’ പരാമർശത്തെ തള്ളാൻ മുഖ്യമന്ത്രി തയാറായില്ല.വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘‘ജനമാണ് ഞങ്ങൾക്കുള്ള കനഗോലു. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ല. എന്നാൽ‌ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് ബാലൻ ഓർമിപ്പിച്ചത്. മാറാട് കാലാപം അതിനിഷ്ഠൂരമായിരുന്നു, അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദർശിക്കാൻ പോകുന്നതിനിടെ ആർഎസ്എസ് ചില നിബന്ധകൾ വച്ചു. മന്ത്രി കുഞ്ഞാലിക്കുട്ടി, എ.കെ ആന്റണിയുടെ കൂടെ വരാൻ പാടില്ലെന്ന് ആർഎസ്എസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഇല്ലാതെയാണ് മാറാട് ആന്റണി സന്ദർശനം നടത്തിയത്. ഞാൻ അന്ന് അവിടെ പോയി. ആരുടെയും അനുമതി വാങ്ങാതെയാണ് പോയത്. മുൻ മുഖ്യമന്ത്രി അങ്ങനെ നിലപാട് എടുത്തത് എന്തിന്. യുഡിഎഫ് വർഗീയതയെ സമീപിക്കുന്ന രീതി അവിടെ കാണാം. വർഗീയ സംഘർഷങ്ങളെ നേരിടാൻ കൃത്യമായ നിലപാട് യുഡിഎഫിന് സ്വീകരിക്കാനായില്ല.’’

‘‘വർഗീയ ശക്തികൾ ഇന്നും കേരളത്തിലുണ്ട്. അവർ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാൻ ഇന്നത്തെ സർക്കാരിന് കഴിയും. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. വർഗീയതോട് വിട്ടുവീഴ്ചയില്ല. ഏത് വർഗീയതയും നാടിന് ആപത്ത്. അതാണ് ബാലൻ പറയാൻ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വർഗീയതയുടെ പ്രീണനമാകുന്നത്. അത് ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായ ജമാത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആർഎസ്എസിനെ എതിർക്കുന്നു. ഹിന്ദുക്കളെയാണോ എതിർക്കുന്നത്? ജമാത്തെ ഇസ്ലാമിയെയും എസ്ഡിപിയെയും എതിർക്കുന്നു. അതിനിർഥം മുസ്ലീമിനെ എതിർക്കുന്നു എന്നാണോ? വർഗീയത നാടിന് വലിയ ആപത്ത്. അത് തിരിച്ചറിയാൻ യുഡിഎഫിന് സാധിക്കുന്നില്ല.

Leave A Comment