ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ യാത്രയയപ്പ് നൽകി


നീണ്ട കാലത്തെ ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ച്, സ്വദേശത്തേക്ക് മടങ്ങുന്ന വി. ജെ അച്ചൻകുഞ്ഞിനും കുടുംബത്തിനും, മാണി മാത്യുവിനും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. ഇന്ത്യൻ ഡി ലൈറ്റ് റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സ്ലീബ പോൾ കോറെപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി.സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബെന്നി റ്റി ജേക്കബ്, ആൻസൻ പി ഐസക്, പോൾ വർഗീസ്, റോയ് സാമൂവേൽ , ജെൻസൺ മണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ സുഹൃത്തുക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. റെജി വർഗീസിന്റെ നന്ദി പ്രകാശനത്തോടെ പരുപാടികൾ സമാപിച്ചു.

Leave A Comment