പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത; മഴ സാധ്യത കുറഞ്ഞു

  • Home-FINAL
  • Kerala
  • പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത; മഴ സാധ്യത കുറഞ്ഞു

പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത; മഴ സാധ്യത കുറഞ്ഞു


തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​മീ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രo. മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
അ​തേ​സ​മ​യം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​മെ​ടു​ത്ത തീ​വ്ര​ന്യൂ​ന​മ​ർ​ദം ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​തോ​ടെ മ​ഴ സാ​ധ്യ​ത കു​റ​ഞ്ഞു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ശ​ക്തി വീ​ണ്ടും കു​റ​യും. കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ​ത്ത് മേ​ഘ​ങ്ങ​ൾ മൂ​ടി​യ​തോ​ടെ ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ത​ണു​പ്പി​നും കു​റ​വു​ണ്ടാ​യി.
കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ തെ​ക്ക​ൻ, മ​ധ്യ ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു​ണ്ട്.
ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല​ രേഖപ്പെടുത്തിയത് കർണാടകയിലാണ്. രണ്ടാമത് കോ​ട്ട​യമാണ്. ( 35.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) . ക​ർ​ണാ​ട​ക​യി​ലെ ഹൊ​ണ​വ​റി​ൽ (35.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) രേ​ഖ​പ്പെ​ടു​ത്തി.

Leave A Comment