കോഴിക്കോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

  • Home-FINAL
  • Kerala
  • കോഴിക്കോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം


കോഴിക്കോട്: കുന്ദമംഗലത്ത് പുലർച്ച കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറിയുടെ ഡ്രൈവറുമാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Leave A Comment