ബഹ്‌റൈൻ മലയാളി കുടുംബം ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മലയാളി കുടുംബം ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ മലയാളി കുടുംബം ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈൻ മലയാളി കുടുംബം BMK യുടെ ബാനറിൽ അണിയിച്ചൊരുക്കിയ ക്രിസ്തുമസ്, പുതുവത്സര ആഘോഷം മനാമ സുവൈഫിയ ഗാർഡനിൽ സംഘടിപ്പിച്ചു.സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ചു ചടങ്ങിൽ രക്ഷാധികാരി ബിനോയ്‌ മൂത്താറ്റിന്റെ നേതൃത്വത്തിൽ ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ് കൺവീനർമാരെ ഹാരം അണിയിച്ച് ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചു ഒപ്പം ആർട്സ് വിംഗ്, ചാരിറ്റി വിംഗ് ലോഗോ പ്രകാശനം ചെയ്തു.

വടം വലി മത്സരം ഉൾപ്പെടെ ഉള്ള കലാകായിക മത്സരങ്ങളും, ബഹ്‌റൈൻ കലാകാരുടെ സംഗീത സുധയും,ബഹ്‌റൈനിലെ വനിത സംഗീത കൂട്ടായ്മ ആയ ടീം PING BANG ന്റെ അനുഗ്രഹീത കലാകാരികളുടെ സംഗീത നിശയും പരിപാടിക്ക് മിഴിവേകി.

പ്രോഗ്രാം കൺവീനറും, എന്റർടൈൻമെന്റ് സെക്രട്ടറിയുമായ സുബിൻ ദാസ് അവതാരകാനായ ആഘോഷ രാവിൽ ഉപദേശക സമിതി അബ്ദുൾ റെഹ്മാൻ പാട്ട്ലയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റ്‌ ബാബു. എം. കെ, സ്പോർട്സ് വിംഗ് കൺവീനർ നിഖിൽ രാജ്, രാജേഷ് രാഘവൻ, ഹാഷിം, വിമൽ, സന്തോഷ്‌, സൂരജ്, സുമേഷ്, ഷാജു,ജിതേഷ്,മുരളീധരൻ പള്ളിയേത്ത്, സത്യൻ പേരാമ്പ്ര ലേഡീസ് കൺവീനർ ഷംഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ട്രഷറർ പ്രദീപ്‌ കാട്ടിൽ പറമ്പിൽ നന്ദി അറിയിച്ചു

Leave A Comment