വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT)”: 2026–2028 പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT)”: 2026–2028 പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു

വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം (VOT)”: 2026–2028 പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അധികാരമേറ്റു


ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം” (VOT) യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക ജനറൽ ബോഡി യോഗം, 2025 ഡിസംബർ 26-ന് സൽമാനിയയിലെ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്നു.

VOT പ്രസിഡന്റ് സിബി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌: മനോജ്‌ എം, യോഗ നടപടികൾ നിയന്ത്രിച്ചു.യോഗത്തിൽ, ജനറൽ സെക്രട്ടറി: അരവിന്ദ് പി ജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ: മണിലാൽ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ ക്ഷേമത്തിനായി ശക്തമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ VOT-യുടെ പുതിയ നേതൃത്വത്തെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ് ഭാരവാഹികൾ:

പ്രസിഡന്റ് – സിബി കുര്യൻ തോമസ്,വൈസ് പ്രസിഡന്റ് /മീഡിയ സെൽ കൺവീനർ- ആനന്ദ് വേണുഗോപാൽ നായർ

ജനറൽ സെക്രട്ടറി – വിനീഷ് എസ്

ട്രഷറർ – മണിലാൽ കെ

ജോയിന്റ് സെക്രട്ടറി – പ്രദീപ് മാധവൻ

മെമ്പർഷിപ്പ് സെക്രട്ടറി – പി.കെ ജയചന്ദ്രൻ

എന്റർടൈൻമെന്റ് സെക്രട്ടറി – അംജിത് എം

സ്പോർട്സ് സെക്രട്ടറി – ശരൺ മോഹൻ

ജീവകാരുണ്യ വിഭാഗം സെക്രട്ടറി – മൂർത്തി എസ് ദാസ്

ഗതാഗത വിഭാഗം സെക്രട്ടറി – അജിത്ത് കുമാർ

എക്സിക്യൂട്ടീവ് അംഗങ്ങൾ:
സെൻ ചന്ദ്രബാബു, ഷാംനാദ് അലി, ഷീബ ഹബീബ്, നിമ്മി എസ്. വി.

അതോടൊപ്പം VOT വനിത വേദി (2026–2028) യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു.

വനിത വിഭാഗം ഭാരവാഹികൾ:

പ്രസിഡന്റ് – ഷീബ ഹബീബ്

വൈസ് പ്രസിഡന്റ് – പ്രിയങ്ക മണികണ്ഠൻ

സെക്രട്ടറി – നിമ്മി എസ്. വി

ജോയിന്റ് സെക്രട്ടറി – മിനി സന്തോഷ്

എന്റർടൈൻമെന്റ് സെക്രട്ടറി – സുനി സെൽവരാജ്

മെമ്പർഷിപ്പ് സെക്രട്ടറി(s) – രഞ്ജിനി രാമചന്ദ്രൻ,രജനി രാജൻ

എക്സിക്യൂട്ടീവ് അംഗങ്ങൾ:ഷബീല റസൂൽ, സന്ധ്യ സതീഷ്.

പുതിയ കമ്മിറ്റിയുടെ കാലയളവിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും കൂടുതൽ പ്രാധാന്യം നൽകി സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം അറിയിച്ചു.

Leave A Comment