ബഹ്റൈനിലെ ഹിദ്ദ് ലെ കഫ്തെരിയയിൽ ജോലി ചെയ്തു വരികയായിരുന്ന പ്രദീപ് സ്ട്രോക്കിനെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയായിരുന്നു.ടീം ഹോപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കാരണം ഹോസ്പിറ്റൽ വാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയത് .ഹോപ്പ് അംഗമായ റഫീഖ് ഈ സഹോദരന്റെ കൂടെ സഹായത്തിനും അദ്ദേഹത്തിന്റെ കൂടെ യാത്രയായി.നാട്ടിൽ എത്തിച്ചേർന്ന പ്രദീപ് ടീം ഹോപിന് നന്ദി അറിയിച്ചു.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുമുതൽ അദ്ദേഹത്തിന്റെ സ്പോൺസറുടെ പൂർണ്ണമായ സഹായത്തോടു കൂടെ ചേർന്ന് നിന്നുകൊണ്ടുതന്നെ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു.കൂടാതെ ഇദ്ദേഹത്തിന് ഒരു ഗൾഫ് കിറ്റ് കൂടി നൽകാൻ ഹോപ്പിനു സാധിച്ചു.

