രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

  • Home-FINAL
  • Kerala
  • രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി നാളെ


പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ തിരുവല്ല കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ വാ​ദം കേ​ള്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്.
ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി അ​ഡ്വ. ശാ​സ്ത​മം​ഗ​ലം അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം പ​റ​യു​ക.
ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ലി​നെ പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ അ​ട​ക്കം രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ച്, കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും
യു​വ​തി​ക്കെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് രാഹുലിൻ്റെ സുഹൃത്ത് ഫെ​നി​ നൈനാ നെതി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. യു​വ​തി​യെ അധിക്ഷേപിച്ച് പോസ്റ്റിട്ട മഹിളാ കോൺഗ്രസ് നേതാവ് രജിത പുളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Comment