കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ലേഡീസ് വിങ് രൂപീകരിച്ചു. മനാമ കെഎംസിസി ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡന്റ് മർഷിദ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിദ്വ യാസർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിൽ യോഗത്തിൽ പ്രസിഡന്റായി മർഷിദ നൗഷാദിനെയും ജനറൽ സെക്രട്ടറിയായി അസ്മാബി മുജീബിനെയും ട്രഷററായി ഷംന പാലത്തിങ്ങലിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി ജുമാന റിയാസിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷംന റിയാസ്, റഫ്സീന അമീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബഷ്റി മുനീർ, ഷമീമ ആബിദ്, മുഹ്സിന അനീസുബാബു, മുഫീദ അരീക്കോട് എന്നിവരെയും തെരഞ്ഞെടുത്തു.
കെഎംസിസി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റഫീഖ് തോട്ടക്കര, എൻ. കെ. അബ്ദുൾ അസീസ് എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു.സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, വൈസ് പ്രസിഡന്റ് അസ്ലം വടകര, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി,ജില്ലാ പ്രസിഡന്റ് ഇക്ബാൽ താനൂർ,ജനറൽ സെക്രട്ടറി അലി അക്ബർ,വൈസ് പ്രസിഡന്റ് ഉമ്മർ കൂട്ടിലങ്ങാടി,സംസ്ഥാന ലേഡീസ് വിങ് ഓർഗനൈസിംഗ് സെക്രട്ടറി ജസ്ന അലി,സെക്രട്ടറി സമീറ സിദ്ധീഖ് എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.ട്രഷറർ ഷംന പാലത്തിങ്ങൽ നന്ദി രേഖപ്പെടുത്തി.

