ഒഐസിസി ബഹ്‌റൈൻ വനിതാ വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ഒഐസിസി ബഹ്‌റൈൻ വനിതാ വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഒഐസിസി ബഹ്‌റൈൻ വനിതാ വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ഒഐസിസി ബഹ്‌റൈൻ വനിതാ വിംഗ് ഈ വരുന്ന 30th ജനുവരി രാവിലെ 7 മണിമുതൽ 12 മണിവരെ അൽഹിലാൽ മെഡിക്കൽ സെന്റർ മായി സഹകരിച്ചു അൽഹിലാൽ മനാമ സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ട്രൈ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ് ജി. പി.ടി (ലിവർ സ്ക്രീനിംഗ് ) എന്നിവയടങ്ങുന്ന രക്ത പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുമെന്ന് വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യം കാത്തു സൂക്ഷിക്കുക നമ്മുടെ ധർമ്മമാണ്.എല്ലാവരെയും ഈ മെഡിക്കൽ ക്യാമ്പിലേക്ക് ക്ഷണിക്കുന്നു എന്ന് ഒഐസിസി വനിതാ വിഭാഗം അറിയിച്ചു. രെജിസ്ട്രേഷനുവേണ്ടി വിളിക്കേണ്ട നമ്പർ 38857040,33975445

Leave A Comment