‘വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരം, a ഹെെക്കോടതിയുടെ അറിവോടെ’; റിപ്പോർട്ട്

  • Home-FINAL
  • Kerala
  • ‘വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരം, a ഹെെക്കോടതിയുടെ അറിവോടെ’; റിപ്പോർട്ട്

‘വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരം, a ഹെെക്കോടതിയുടെ അറിവോടെ’; റിപ്പോർട്ട്


തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്‌ഠരര് രാജീവരർക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന റിപ്പോർട്ട് പുറത്തുവന്നു. നടപടികൾ എല്ലാം നടന്നത് ഹെെക്കോടതിയുടെ അറിവോടെയാണെന്നാണ്‌ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്‌. 2017 മാർച്ചിലാണ് ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചത്.
നടപടികൾ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കെെമാറ്റം അടക്കം എല്ലാം ഹെെക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹെെക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.
ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റ് വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജിവാഹനം.

Leave A Comment