ബഹ്‌റൈനിലെ പത്തനംതിട്ട വാഴമുട്ടം നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് വാഴമുട്ടം ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ കൂടിയ ആഘോഷ പരിപാടിയിൽ രക്ഷാധികാരി ഇടിക്കുള ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യഅതിഥിയായി പങ്കെടുത്തു. യോഗത്തിൽ ഷിബു ചെറിയാൻ, ജിജോ ജോർജ്, ബിജു പാപ്പച്ചൻ, അനന്ദു വിജയൻ, സന്തോഷ് ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി. കൂട്ടായ്മയിലെ അംഗങ്ങളും, കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ബഹ്‌റൈൻ ധ്വനി ഓർക്കസ്ട്രായുടെ ഗാനമേളയും പരിപാടിക്ക് മറ്റുകൂട്ടി. മുൻ വർഷത്തെ പ്രവർത്തനവും, 2026 വർഷത്തെ പ്രവർത്തന രൂപരേഖയും യോഗത്തിൽ ചർച്ച ചെയ്തു. 2026 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഫെബ്രുവരി ആദ്യവാരത്തിൽ നടത്തുവാൻ തീരുമാനിച്ചു. യോഗത്തിന് ഷിജു ചെറിയാൻ സ്വാഗതവും എബി ദാനിയേൽ നന്ദിയും അറിയിച്ചു.

