ദീപക്കിന്റെ മരണം: യുവതി ഒളിവിൽ; സൈബർ പൊലീസ് അന്വേഷണം തുടങ്ങി

  • Home-FINAL
  • Kerala
  • ദീപക്കിന്റെ മരണം: യുവതി ഒളിവിൽ; സൈബർ പൊലീസ് അന്വേഷണം തുടങ്ങി

ദീപക്കിന്റെ മരണം: യുവതി ഒളിവിൽ; സൈബർ പൊലീസ് അന്വേഷണം തുടങ്ങി


കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്‌തഫയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. മരിച്ച ഗോ​വി​ന്ദ​പു​രം,​ കൊ​ള​ങ്ങ​ര​ക​ണ്ടി,​ ​ഉള്ളാ​ട്ട്തൊ​ടി​ ​ ദീ​പ​ക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രക്കിടെയുണ്ടായ അനുഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി പറഞ്ഞരുന്നു. എന്നാൽ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് വടകര ഇൻസ്‌പെക്ടർ വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാം, എഫ്.ബി അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊട‌ുക്കിയത്.

Leave A Comment