ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ 16-ാമത് പ്ലീനറി സെഷനിൽ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്റൈൻ,ഏഷ്യയിലെ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യൻ പാർലമെന്റുകളുടെ പങ്ക്: അവസരങ്ങൾ, വെല്ലുവിളികൾ, ഭാവി പാതകൾ” എന്ന പ്രമേയത്തിൽ ആണ് സെഷൻ നടത്തുക.ജനുവരി 24 മുതൽ 28 വരെയാണ് ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ 16-ാമത് പ്ലീനറി സെഷൻ ബഹ്റൈനിൽ നടക്കുക. ബഹ്റൈൻ പാർലമെന്ററി ഡിവിഷന്റെ പ്രതിനിധി കൗൺസിൽ സ്പീക്കറും എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റുമായ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സെഷൻ സംഘടിപ്പിക്കുന്നത്.ഏഷ്യയിലെ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യൻ പാർലമെന്റുകളുടെ പങ്ക്: അവസരങ്ങൾ, വെല്ലുവിളികൾ, ഭാവി പാതകൾ” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ പ്ലീനറി സിറ്റിങുകൾ, എക്സിക്യൂട്ടീവ് കൗൺസിലിന്റെയും സ്റ്റാൻഡിങ് കമ്മിറ്റികളുടെയും യോഗങ്ങൾ, ഏകോപനം ശക്തിപ്പെടുത്തുക, നിയമനിർമ്മാണ വൈദഗ്ദ്ധ്യം കൈമാറുക, സ്ഥാപന സഹകരണം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

