ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ക്രിസ്മസ് പുതുവൽസര ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ് നന്ദി പ്രസംഗവും നടത്തി. രക്ഷാധികാരി . കുമാർ പടിയറ, വനിതാ വിംഗ് കൺവീനർ ബിനു ബിജു, ട്രഷറർ ജോബിൻ ചെറിയാൻ, എന്നിവർ ആശംസാ പ്രസംഗവും നടത്തി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച വ്യക്തികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ അഡ്വൈസറി ബോർഡംഗങ്ങളായ . ബിജു തോമസ്, സജി ചെറിയാൻ, രാജീവ്, വി.ഒ എബ്രഹാം, ജോയി വർഗീസ് എന്നിവർ വിതരണം ചെയ്തു. പരിപാടികൾക്ക് വൈസ് പ്രസിഡൻറ് ബ്ലസൻ മാത്യു, വിനു ഐസക്, മാത്യു യോഹന്നാൻ, ജോസഫ്, വിനോദ് കുമാർ, രാജീവ്, ഷിജിൻ, നൈനാൻ, നിധിൻ, രാധാകൃഷ്ണൻ, നെൽജിൻ, അഡ്നാൻ, ശ്രീമതി.റിൻസി മേരി റോയ്,റ്റോബി എന്നിവർ നേതൃത്വം നൽകി.ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ ഉൾപ്പെടുന്ന ടീം തരംഗ് ബാന്റിന്റെ സംഗീതനിശയും ഉണ്ടായിരുന്നു.

