മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രതിമാസം 687 രൂപ പ്രീമിയം, വർഷം 5 ലക്ഷം ത്തിൻ്റെ സൗജന്യ ചികിത്സ

  • Home-FINAL
  • Kerala
  • മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രതിമാസം 687 രൂപ പ്രീമിയം, വർഷം 5 ലക്ഷം ത്തിൻ്റെ സൗജന്യ ചികിത്സ

മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രതിമാസം 687 രൂപ പ്രീമിയം, വർഷം 5 ലക്ഷം ത്തിൻ്റെ സൗജന്യ ചികിത്സ


തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് നടപ്പിൽ വരും. സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെൻഷൻകാരും, അവരുടെ ആശ്രിതരും ഉൾപ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കുമെന്ന്മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപയാണ് പ്രിമീയം. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വർഷം ആകെ നൽകേണ്ടത് 8,244 രൂപയാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.

Leave A Comment