ബഹ്റൈൻ ശരത്കാല മേള 2026’ ന് തുടക്കമായി : 24-ലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം പ്രദർശകർ പങ്കെടുക്കുന്ന മേള ബഹ്റൈൻ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തതു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ശരത്കാല മേള 2026’ ന് തുടക്കമായി : 24-ലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം പ്രദർശകർ പങ്കെടുക്കുന്ന മേള ബഹ്റൈൻ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തതു

ബഹ്റൈൻ ശരത്കാല മേള 2026’ ന് തുടക്കമായി : 24-ലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം പ്രദർശകർ പങ്കെടുക്കുന്ന മേള ബഹ്റൈൻ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തതു


ജനുവരി 22 മുതൽ 31 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് ഓട്ടം ഫെയർ 2026 നടക്കുന്നത്.ലോകമെമ്പാടുമുള്ള 24-ലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ഓളം പ്രദർശകർ ഇതിൽ പങ്കെടുക്കുന്നു. മേളയുടെ 36-ാമത് എഡിഷൻ, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ശരത്കാല മേളയെന്നും പ്രാദേശിക, അന്തർദേശീയ പ്രദർശനങ്ങളിലും കൺവെൻഷനുകളിലും, രാജ്യത്തിൻറെ ടൂറിസം മേഖലയുടെ വളർച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.മാലി, കെനിയ, തായ്ലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ആദ്യ പങ്കാളിത്തത്തിന് പുറമേ, ആയിരക്കണക്കിന് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ ബഹ്റൈൻ വിപണിയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന അന്താരാഷ്ട്ര പവലിയനുകളുടെ പങ്കാളിത്തവും ഈ വർഷത്തെ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശനം അനുവദിക്കുന്ന മേളയിൽ തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, ഫാഷൻ, പെർഫ്യൂമുകൾ, ആക്സസറികൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ഉണ്ടാകും. , കൂടാതെ വിവിധ അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള പ്രദർശനങ്ങളും മേളയുടെ ഭാഗമായി ഒരുക്കും.

Leave A Comment