സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെ (WEF 2026) രൂപവത്കരിച്ച ‘ബോർഡ് ഓഫ് പീസ്’ സമാധാന കരാറിൽ ബഹ്റൈൻ ഔദ്യോഗികമായി ഒപ്പുവെച്ചു.ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പിട്ടത്.ബഹ്റൈൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പിട്ടത്.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഈ പുതിയ നയതന്ത്ര സംരംഭത്തിന് തുടക്കമായത്. ലോകത്തെ സംഘർഷഭരിതമായ സാഹചര്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച ട്രംപ് പറഞ്ഞു

