ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ, തമിഴ്നാട് തേവർ പിറവൈ ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 110 ലധികം പേര് രക്തം നൽകി.ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, തേവർ പിറവൈ പ്രസിഡണ്ട് എൻ. തിരുമേനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബിഡികെ ബഹ്റൈൻ ചെയർമാൻ കെ. ടി. സലിം അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും, ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി. ലോക കേരള സഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ട ബിഡികെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീമിനെ ചദങ്ങിൽ ആദരിച്ചു.തേവർ പിറവൈ സെക്രട്ടറി കെ. ശങ്കർ രാജ്, ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർ ഡി. സുരേഷ്, ബിഡികെ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പുത്തൻ വിളയിൽ, സുനിൽ മണവളപ്പിൽ,അസീസ് പള്ളം,ഫിലിപ്പ് വർഗീസ്, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, സലീന റാഫി, ശ്രീജ ശ്രീധരൻ,ഫാത്തിമ സഹല,മൊയ്ദു തിരുവള്ളൂർ അബ്ദുൽ നാഫി, സെൻതിൽ കുമാർഎന്നിവർ നേതൃത്വം നൽകി.

