ഇന്ത്യൻ റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ

ഇന്ത്യൻ റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ


ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസിയില്‍ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് പതാക ഉയർത്തി.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെള്ളിയാഴ്ച രാവിലെ 6:30 ന് ‘ ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് ജോസഫ് ജോയ് പതാക ഉയർത്തി. പ്രസിഡൻ്റ് ജോസഫ് ജോയിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് വിദ്യാധരൻ ,സെക്രട്ടറി അനിൽ കുമാർ ,എന്റർടൈമെന്റ് സെക്രട്ടറി നന്ദകുമാർ ഇന്ത്യൻ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റുള്ളവരും ചേർന്ന് ദേശീയഗാനം ആലപിച്ചു.

ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച്‌ ബഹ്‌റൈൻ കേരളീയ സമാജം. രാവിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി ,ചടങ്ങിൽ സമാജം ജന. സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ട്രഷറർ ദേവദാസ് കുന്നത്തും മറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

ബഹ്റൈൻ മീഡിയ സിറ്റിയും ഇന്ത്യയുടെ 77-ാമത് റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടർ ആയ ഫ്രാൻസിസ് കൈതാരത്തും,ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ ഷംനാലും ചേർന്ന് പതാക ഉയർത്തി,ഫ്രാൻസിസ് കൈതാരത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി, ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു,ചടങ്ങിൽ ഇ വി രാജീവൻ,അൻവർ ശൂരനാട്,രത്ന കുമാർ പാലയാട്ട്,ബിജു കൂരോപ്പട ,മണിക്കുട്ടൻ,ജോണി ജോസഫ് താമരശേരി,സലിം നമ്പ്ര വളപ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു . ഐമാക് -ബിഎംസി സ്റ്റാഫുകളും കുടുംബാംഗങ്ങളും,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിന് ഐമാക് അദ്ധ്യാപിക ബെറ്റ്‌സിന നന്ദി പറഞ്ഞു.

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അംഗങ്ങൾക്ക്  പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു.അസിസ്റ്റന്റ് ട്രഷറര്‍ ജെയ്സൺ മഞ്ഞളി, ലിയോൺസ് ഇട്ടിര,ലേഡിസ് വിംഗ് വൈസ് പ്രസിഡന്റ്‌ ജിൻസി ലിയോൺസ്, ട്രഷറര്‍ സുനു ജോസഫ്, ഷാന്റി ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ദേശീയ പതാക ഉയര്‍ത്തി, റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.ബഹ്റൈനിലെ മറ്റു സംഘടനകളായ സാംസ ബഹ്റൈൻ, ആലപ്പുഴ പ്രവാസി അസോസിയേഷൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കൊല്ലം പ്രവാസി അസോസിയേഷൻ,വേൾഡ് മലയാളി കൗൺസിൽ എന്നിവയും ഇന്ത്യൻ റിപ്ലബിക് ദിനം സമുചിതമായി ആഘോഷിച്ചു.

Leave A Comment