നിറക്കൂട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • നിറക്കൂട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിറക്കൂട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നിറക്കൂട്ട് ജനുവരി 23ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മനാമ Al Hilal ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏറെ വിജയകരമായി നടന്നു. 116 പേർ ക്യാമ്പിൽ പങ്കെടുത്തു. വലിയ പങ്കാളിത്തം സമൂഹത്തിലെ ആരോഗ്യബോധവും ഇത്തരം പരിപാടികളുടെ ആവശ്യകതയും വ്യക്തമാക്കുന്നു.നിറക്കൂട്ട് പ്രസിഡന്റ് KK. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ
ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി പ്രസന്നകുമാർ സ്വാഗതം പറഞ്ഞു ട്രഷറർ ദീപക് നന്ദി പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സിബിൻ സലിം, ഗിരീഷ്, ബോണി, സനൽ, ശ്യാം, രവിന്ദ്രൻ, അഖിൽ, ബെന്നി എന്നിവരുടെ നേതൃത്വത്തിൽക്രമബദ്ധമായ സംഘാടനം, സമയബന്ധിതമായ പ്രവർത്തനം, എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം എന്നിവ മൂലം ക്യാമ്പ് വളരെ സുഗമമായും ഫലപ്രദമായും നടത്താൻ സാധിച്ചു. പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
പങ്കെടുത്ത എല്ലാവർക്കും നിറക്കൂട്ട് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

Leave A Comment