ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) സൽമാബാദ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൽമാബാദ് മജ്മഉ തഅ ലീമിൽ ഖുർആൻ മദ്രസ്സയിൽ ഇന്ത്യയുടെ 77-ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.ഐ സി എഫ് സൽമാബാദ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി വരവൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശീയ ഗാനാലാപനം, മധുരവിതരണം എന്നിവ നടന്നു. അദ്ധ്യാപകരായ ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ലിയാർ വെള്ളൂർ, സഹീർ ഫാളിലി എന്നിവർ നേതൃത്വം നൽകി

