കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം ജീവനൊടുക്കി

  • Home-FINAL
  • Business
  • കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം ജീവനൊടുക്കി

കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം ജീവനൊടുക്കി


ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ.ഡി റെയ്ഡിനിടെ സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ വച്ചാണ് സംഭവം. 56 വയസായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടേററ്റ് (ഇഡി) റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. നേരത്തെയും അദ്ദേഹത്തിന്റെ ഓഫീസിൽ ആദായ നികുതി റെയ്‌ഡ് നടന്നിരുന്നു ഇന്നും റെയ്‌ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ.
സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊച്ചി സ്വദേശിയാണ് സി.ജെ റോയ്. ബംഗളൂരു പൊലീസ് സ്ഥലത്തുണ്ട്.

Leave A Comment