കെഎംസിസി ബഹ്റൈൻ ലേഡീസ് വിങ്ങിന്റെ പ്രവർത്തനോത്ഘാടനത്തിൽ പങ്കെടുക്കാൻ ബഹ്റൈനിലെത്തിയ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജിക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. കെഎംസിസി ബഹ്റൈൻ വനിതാ വിംഗ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വനിതാ വിംഗ് സംഗമത്തിൽ മുഖ്യാഥിതി ആയി പങ്കെടുക്കുന്നതിനു വേണ്ടിയാണ് സ്മിജി ആദ്യമായി ബഹറിനിയിലെത്തിയത്.

