മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ടർ ചെറിയാൻ ചെയര്മാനായും ഷറഫ് അലി കോർഡിനേറ്ററുമായ മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വീശിഷ്ട അഥിതിഗളായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് , സയ്ദ് ഹനീഫ്, ഹുസൈൻ വയനാട്, എസ് എം പിള്ളൈ, തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ ഡോക്ടർ ആയിഷ,കോ-ഓർഡിനേറ്റർ അന്സിൽ എന്നിവരും പങ്കെടുത്തു. ഡോക്ടർ ആയിഷ കാൻസർ അവാർനെസ്സിനെ പറ്റി ക്ലാസ് എടുത്തു. പ്രസിഡന്റ്‌ ഷെറിൻ സ്വാഗതം പറഞ്ഞു, ഷറഫ് അലി കുഞ്ഞി മെഡിക്കൽ ക്യാമ്പിൽ കടന്നുവന്ന എല്ലാവർക്കും നന്ദി പറഞ്ഞു.ക്യാമ്പിന് മലയാളീ ലേഡീസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ നേത്യത്വം വഹിച്ചു. ക്യാമ്പിൽ 125 ഇൽ അധികം ആളുകൾ പങ്കെടുത്തു. രാവിലെ 7.30 മുതൽ തുടങ്ങിയ മെഡിക്കൽ ക്യാമ്പ് 12 മണിയോടെ സമാപിച്ചു. കടന്നു വന്ന എല്ലാവര്ക്കും പ്രഭാത ഭക്ഷണവും വിതരണം ചെയ്തു.അൽ ഹിലാൽ ഹോസ്പിറ്റലിനും ഡോക്ടർക്കും മൊമെന്റോ നൽകി ആദരിച്ചു.

Leave A Comment