ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി


സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സലാമിന്റെ രചനകളുടെ സമാഹാരമായ “സലാമിന്റെ സർഗ്ഗ രചനകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്‌റൈനിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു.തന്റെ ജീവിതാനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമുള്ള കടന്നുപോക്കാണ് പുസ്തകമെന്നും വായനക്കാർക്ക് നല്ല വായനാനുഭവം നൽകുമെന്നും സലാം പറഞ്ഞു.1995ൽ ബഹ്‌റൈനിലെത്തിയ സലാം റാസ് റുമാനിൽ ഖുദ്സ് പ്രസ്സിലെ ജീവനക്കാരനാണ്.തന്റെ ജോലിയിലെ ഇടവേളകളിലും,ഒഴിവുസമയങ്ങളിലും തന്റെ എഴുത്തിനു സമയം കണ്ടെത്തുന്ന അദ്ദേഹം അത് പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.സലാം കണ്ണൂർ സിറ്റി സ്വദേശിയും ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗവുമാണ്.BKCK എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്‌,സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ഇസ്മായിൽ,ഗ്രൂപ്പ്‌ അംഗങ്ങളും സന്നിഹിതരായി.

Leave A Comment