പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സംഘടിപ്പിച്ച വിന്റർ സർപ്രൈസ് ശ്രദ്ധേയമായി.ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് പാക്ട് തുടക്കം കുറിച്ചിരിക്കുന്നത്. സാഖിറിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരുപത് വർഷങ്ങൾ എന്നത് ഒരു പ്രവാസ സംഘടനയുടെ ചരിത്രത്തിൽ ഒരു നാഴിക കല്ലാണെന്ന് ജ്യോതി മേനോൻ പറഞ്ഞു. ഈ രണ്ട് പതിറ്റാണ്ടു കാലവും സാമൂഹിക സാംസ്കാരിക മേഖലയിലും കലാ സാഹിത്യ പരിസരത്തും പാക്ടിന് നിലയുറപ്പിക്കുവാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്റ്റിന്റെ കരുത്ത് അതിന്റെ അംഗങ്ങൾ തമ്മിലുള്ള മാനസിക അടുപ്പമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഒരു വർഷത്തെ ആഘോഷ പരിപാടികൾക്ക് പാക്ട് കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ പാക്ട് ആഗ്രഹിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. രാജാസ് പ്രൊഡക്ഷനെ പ്രതിനിധീകരിച്ച് രാമദാസ് നായർ, അനിൽ കുമാർ, ജഗദീഷ്, സുരേഷ് പാക്ട് ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ്, സെക്രട്ടറി ഉഷാ സുരേഷ്,രമ്യ ഗോപ്കുമാർ, ധന്യ രാഹുൽ, സൽമാനുൽ ഫാരിസ്, രാമനുണ്ണി കൊടൂർ, ബാബു കൃഷ്ണൻ, സതീഷ് ഗോപാലകൃഷ്ണൻ, കെ.ടി. രമേഷ്, ദീപക് വിജൻ, ഇ.വി. വിനോദ്, സുധീർ, അശോകൻ മണ്ണിൽ, ജോഷി, മണികണ്ഠൻ, ബാലു എന്നിവർ വിന്റർ സർപ്രൈസിന് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി രവി മാരാത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

