അനുരാഗം മീട്ടും ഗന്ധർവ്വൻ ശ്രദ്ധേയമായി

അനുരാഗം മീട്ടും ഗന്ധർവ്വൻ ശ്രദ്ധേയമായി


ഭാവഗായകൻ ജയചന്ദ്രൻ ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈനും,കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷനുമായി (KSCA, Bahrain) സഹകരിച്ച് നടത്തിയ- ‘അനുരാഗം മീട്ടും ഗന്ധർവ്വൻ ‘ സംഗീത സ്മരണാഞ്‌ജലി ശ്രദ്ധേയമായി.കുട്ടികളും, മുതിർന്നവരും ഉൾപ്പെടെ ബഹ്‌റൈനിലെ അസംഖ്യം ഗായകർ പങ്കെടുത്ത ഗാനാജ്ഞലി ഗംഭീരമായിരുന്നു. കെ. എസ്. സി. എ. വൈസ് പ്രസിഡന്റ്‌ യൂ. കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എസ്. സി. എ. ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ പ്രസിഡന്റ്‌ ഹരിപ്പാട് സുധീഷ്, സെക്രട്ടറി സുനിൽ മേനോൻ, കെ. എസ്. സി. എ. എന്റർടൈൻമെന്റ് സെക്രട്ടറി മനോജ്‌ നമ്പ്യാർ എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ബഹ്‌റൈനിലെ പതിനെട്ട് ഗായകരുടെ ഗാനാഞ്ജലി അർപ്പിച്ചു.എൻ.എസ്. പ്രിയവദയുടെ അവതരണം പരിപാടിയുടെ മാറ്റു കൂട്ടി. ഗായകർക്കെല്ലാം ചടങ്ങിൽ പ്രത്യേകം മെമെന്റോ നൽകി ആദരിച്ചു.ഐസക് നന്ദി പറഞ്ഞു.

Leave A Comment