കെഎംസിസി ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് പൾസ് 2K26

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് പൾസ് 2K26

കെഎംസിസി ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് പൾസ് 2K26


കെഎംസിസി ബഹറൈൻ ഹെൽത്ത് വിങ്, ഷിഫ അൽ ജസീറാ മെഡിക്കൽ സെന്റർ – ഹമല ബ്രാഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന Pulse 2K26 മെഗാ മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ഫെബ്രുവരി 13-ന് വെള്ളിയാഴ്ച ഹമദ് ടൗൺ, ഹമലയിൽ പ്രവർത്തിക്കുന്ന ഷിഫ അൽ ജസീറാ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.റമദാൻ മാസത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ കിഡ്നി സ്ക്രീനിംഗ്, ലിവർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള നിരവധി സൗജന്യ മെഡിക്കൽ പരിശോധനകൾ, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായുണ്ടാകും. കൂടാതെ, സ്ത്രീകൾക്കായി പ്രത്യേകം സെഷനുകളിലായി ആരോഗ്യ പരിപാലനവും ബോധവത്കരണവും ഉൾക്കൊള്ളുന്ന പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കപ്പെടും.രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.ചെയർമാനായി N അബ്ദുൾ അസീസ് (38140726),ജനറൽ കൺവീനറായി ഉമ്മർ കൂട്ടിലങ്ങാടി (33495982) എന്നിവരെ തെരെഞ്ഞെടുത്തു.കൂടുതൽ വിവരങ്ങൾക്കായി മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Leave A Comment