കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ടേബിൾടോക് സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം ചെയ്തു

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ടേബിൾടോക് സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം ചെയ്തു

കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ടേബിൾടോക് സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം ചെയ്തു


മതനിരാസത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ധാർമ്മികതയിൽ നിന്നും മൂല്യബോധത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ഇടവരുത്തുമെന്ന് കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച “മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങൾ ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടേബിൾടോക് അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിൾടോക് കെ എം സി സി സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറിമാർ ഫൈസൽ കോട്ടപ്പള്ളി, അഷറഫ് കാട്ടിൽപീടിക, മുൻ സംസ്ഥാന പ്രസിഡൻ്റ് കുട്ടൂസമുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു.ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര വിഷയാവതരണം നിർവ്വഹിച്ചു. മോഡറേറ്റർ സഹൽ തൊടുപുഴ ചർച്ചക്ക് നേതൃത്വം നൽകി.വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഷാഫി വേളം, മുനീർ ഒഞ്ചിയം, ഹമീദ് അയ്നിക്കാട്, നൗഫൽപടിഞ്ഞാറങ്ങാടി, മൗസൽ മൂപ്പൻ, ജംഷീർ കുറ്റ്യാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കെ ടി ഷഫീഖ് അലി, സിദ്ധീഖ് അദ്ലിയ, അൻസാർ ചങ്ങലീരി, സലാം കല്ലേരി തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി.സിദ്ധീഖ് പി വി സ്വാഗതവും, റിയാസ് ഓമാനൂർ നന്ദിയും പറഞ്ഞു.

Leave A Comment